---
title: "ധർമ്മടത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു"
english_title: "BJP worker stabbed in Dharmadam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/263180/BJP worker stabbed in Dharmadam"
published_at: "2025-01-13T23:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678553eebd42a_1000542544.jpg"
keywords: []
---

# ധർമ്മടത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു

> **Lead Summary:** ധർമ്മടത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു 

## Article Content

ധർമ്മടത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു 

ധർമ്മടം പരീക്കടവ് യു.എസ്.കെ റോഡിലാണ് സംഭവം. ബിജെപി പ്രവർത്തകനായ ആദിത്യനാണ് വെട്ടേറ്റത്. 2 ബൈക്കുകളിലെത്തിയ 6 അംഗ സി പി എം പ്രവർത്തകർ അക്രമിക്കുകയായിരുന്നത്രെ.

ബിജെപിയുടെ കൊടി അറുത്ത് മാറ്റുന്നത് ചോദ്യം ചെയ്തതിനാണ് ആദിത്യനെ കുത്തി പരിക്കേൽപ്പിച്ചത്.

കൈക്ക് ആഴത്തിലുള്ള മുറിവേറ്റ ആദിത്യനെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് സിപിഎമ്മിൻ്റെ കൊടി നശിപ്പിച്ചിരുന്നത്രെ. സംഭവത്തിൽ ധർമ്മടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/263180/BJP worker stabbed in Dharmadam)